Friday, February 15, 2013

സുകൃതം















മഴപെയ്തു തോര്‍ന്നൊരു രാത്രിയില്‍
വ്യര്‍ത്ഥമാം  ജീവന്റെ താളുകള്‍ മറിക്കവേ
ഒരു കുളിര്‍ത്തെന്നലായ് വരികയെന്‍ ചാരത്ത്
കനിവോലുമാ പഴയ താരാട്ടുമായ്
പകരുക നീയാ ജീവാമൃതധാര
മറക്കട്ടെ ഞാനെന്റെ കയ്പ്പും ചവര്‍പ്പും 

4 comments:

  1. പ്രിയ രഞ്ജിത്ത് ,

    ഈ ചുരുങ്ങിയ വരികള്‍ക്കുള്ളില്‍ എത്ര മനോഹരമായിട്ടാണ്‌ താങ്കള്‍ മാതൃസ്നേഹത്തെ
    വര്‍ണ്ണിച്ചിരിക്കുന്നത് ..!! ആര്‍ദ്രമായ എഴുത്ത് തന്നെ. കവിത ഒരുപാട് ഇഷ്ടമായി . കേട്ടോ. ...? ഇനിയുമെഴുതുക .. നിറയെ.....

    പിന്നെ, ജീവിതം ഇപ്പൊഴേ വ്യര്‍ത്ഥമായി എന്നൊന്നും കരുതേണ്ട. അതിനി എന്ത് സങ്കടമായാലും . ദൈവമറിയാതെ ഒരണു പോലുമനങ്ങുന്നില്ലയീ പ്രപഞ്ചത്തില്‍ ...!!
    അതിനേക്കാള്‍ വലിയ തണലേതുണ്ട് ? അതിന്‍ കീഴെ അഭയം തേടൂ ....

    ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ ..

    ശുഭാശംസകള്‍ ........

    ReplyDelete
  2. ഭാവസാന്ദ്രമായ വരികള്...ആശംസകള്

    ReplyDelete
    Replies
    1. @ Anu Raj: വളരെ നന്ദി.... തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു...

      Delete
  3. @ സൌഗന്ധികം: അഭിനന്ദനങ്ങള്‍ക്ക് ഒരായിരം നന്ദി... കവിത ഇഷ്ടപ്പെട്ടതില്‍ സന്തോഷം, ഗുണദോഷച്ചതിനും. പിന്നെ ഒരു പ്രത്യേക അവസരത്തില്‍ അങ്ങനെ തോന്നി എന്നേയുള്ളൂ....

    ReplyDelete